വീണ്ടും ഗോൾ രഹിത സമനില, സന്തോഷ് ട്രോഫിയിൽ കേരളം പുറത്തേക്ക്

- Advertisement -

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും കേരളത്തിന് സമനില. പോണ്ടിച്ചേരിക്ക് എതിരെയാണ് കേരളം ഇന്ന് ഗോൾ രഹിത സമനില വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തെലുങ്കാനയ്ക്ക് എതിരെയും സമനിലയും വഴങ്ങിയ കേരളത്തിന് ഫൈനൽ റൗണ്ട് പ്രതീക്ഷകൾ അവസാനിക്കുകയാണ്‌‌. കഴിഞ്ഞ മത്സരവുൻ ഗോൾ രഹിതമായായിരുന്നു അവസാനിച്ചത്.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റ് മാത്രമെ കേരളത്തിന് ഉള്ളൂ. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമെ ഫൈനൽ റൗണ്ടിലേക്ക് എത്തുകയുള്ളൂ. സെർവീസസുമായിട്ടാണ് കേരളത്തിന്റെ അവസാന കളി‌. ഇനി സർവീസസ് ഒരു സമനില വഴങ്ങുകയും, കേരള സർവീസസ് മത്സരത്തിൽ കേരളം വൻ വിജയം നേടുകയും ചെയ്യണം. എന്നാലെ കേരളം ഫൈനൽ റൗണ്ടിൽ എത്തുകയുള്ളൂ‌‌.

കഴിഞ്ഞ തവണ ചാമ്പ്യന്മാരായ കേരളം ഫൈനൽ റൗണ്ട് എത്താതെ മടങ്ങിയാൽ അത് വലിയ നാണക്കേട് ആയിരിക്കും.

Advertisement