ഗ്രൗണ്ടിൽ കയറി ആരാധകൻ ഇടിച്ചു വീഴ്ത്തി, ഗോളടിച്ച് പകരം വീട്ടി, ഇംഗ്ലണ്ടിൽ കൈവിട്ടു പോയ ഡെർബി

na

ഇംഗ്ലണ്ടിൽ ചാമ്പ്യൻഷിപ്പിൽ നാണക്കേടിന്റെ ദിനം. ആസ്റ്റൺ വില്ല- ബിർമിങ്ഹാം ഡർബി മത്സരത്തിന് ഇടയിൽ വില്ല മിഡ്ഫീൽഡർ ജാക് ഗേർലിഷിനെയാണ് ഒരു ബിർമിങ്‌ഹാം ആരാധകൻ പിറകിൽ നിന്ന് കൈകൊണ്ട് ഇടിച്ച് വീഴ്ത്തിയത്. ആരാധകനെ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ പിടിച്ചു മാറ്റിയത് കൂടുതൽ പ്രശ്നങ്ങൾ സൃഷിട്ടിക്കുന്നതിൽ നിന്ന് രക്ഷപെടുത്തി. പക്ഷെ ഗോളുകൊണ്ടാണ് താരം മറുപടി നൽകിയത്. 67 ആം മിനുട്ടിലാണ് ഗ്രീലിഷ് മത്സര ഫലം നിർണയിച്ച ഏക ഗോൾ നേടിയത്.

മത്സരത്തിൽ വില്ല എതിരില്ലാത്ത 1 ഗോളിന് ജയിച്ചു കയറി. ബിർമിങ്ഹാമിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നേരിട്ട അപമാനത്തിന് വില്ല താരങ്ങൾക്ക് നൽകാവുന്ന ഏറ്റവും മികച്ച മറുപടിയായി ഈ ജയം. നിലവിൽ ചാമ്പ്യൻഷിപ്പിൽ 9 ആം സ്ഥാനത്താണ് വില്ല. 1 പോയിന്റ് പിറകിലുള്ള ബിർമിങ്‌ഹാം 11 ആം സ്ഥാനത്താണ്.

https://twitter.com/SoccerAM/status/1104717709567295490?s=19

അടി കൊണ്ടെങ്കിലും താരം തിരിച്ചു പ്രതികരിക്കാതിരുന്നത് രംഗം ശാന്തമാക്കി. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ആക്രമിക്ക് ഫുട്‌ബോൾ മത്സരങ്ങൾ കാണുന്നതിന് ആജീവനാന്ത വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്.