ജെയിമി വാർഡി ലെസ്റ്ററിൽ പുതിയ കരാർ ഒപ്പിട്ടു. 2024 വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്. നിലവിലെ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെയാണ് താരം കരാർ പുതുക്കിയിരിക്കുന്നത്. താരം ടീമിൽ എത്തിയതിന്റെ പത്താം വാർഷികമാണ് ഈ സീസൺ.
ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നും ഗോളും അസിസ്റ്റുമായി ടീമിനെ തന്റെ പരമാവധി കഴിവ് പുറത്തെടുത്തു സഹായിക്കാൻ ആണ് ശ്രമിക്കുക എന്നും താരം ടീമിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രതികരിച്ചു.
2012ലാണ് വാർഡി ലെസ്റ്ററിൽ എത്തുന്നത്. കോൺഫറൻസ് ലീഗ് ടീമായിരുന്ന ലെസ്റ്റർ അടുത്ത സീസണിൽ ചാമ്പ്യൻഷിപ്പിലേക്കും രണ്ടു സീസണിന് ശേഷം പ്രീമിയർ ലീഗിലേക്കും ചുവട് വെക്കുമ്പോൾ ഇംഗ്ലണ്ട് താരം തന്നെ മുൻ നിരയിലെ കുന്തമുനയായി. മുന്നൂറ്റിയെൺപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയ വാർഡി നൂറ്റിയറുപത്തിനാല് ഗോളുകൾ ഇതുവരെ ടീമിനായി നേടിയിട്ടുണ്ട്.
കരാർ പുതുക്കുന്നതിനെ കുറിച്ചു ക്ലബ്ബ് ആലോചിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ എന്താണ് ചെയേണ്ടതെന്ന് തനിക്കറിയമായിരുന്നു എന്ന് താരം പ്രതികരിച്ചു. കരാർ പുതുക്കുന്ന തീരുമാനം വളരെ എളുപ്പമായിരുന്നു. തനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. താരം കൂട്ടിച്ചേർത്തു.