മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വരാനെയെ സ്വന്തമാക്കാനുള്ള ശ്രമം വിജയത്തിലേക്ക് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡും തമ്മിലുള്ള ചർച്ചകൾ വിജയിച്ചു എന്നും താരം യുണൈറ്റഡിലേക്ക് മെഡിക്കലിനായി ഉടൻ യാത്ര തിരിക്കും എന്നും പ്രമുഖ ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ പറഞ്ഞു. മണിക്കൂറുകൾക്ക് അകമോ അടുത്ത ദിവസങ്ങളിലോ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.
45 മില്യണാകും 28കാരനായ താരം യുണൈറ്റഡിൽ എത്തുക. വരാനെ നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. താരം പ്രീമിയർ ലീഗിനെ ഒരുപാട് ഇഷ്ടപ്പെടുന്നുമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡുൽ അഞ്ചു വർഷം നീളമുള്ള കരാറാകും വരാനെ ഒപ്പുവെക്കുക.
ഇതിനകം തന്നെ സാഞ്ചോയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വരാനെയെ കൂടെ വരവോട് കൂടുതൽ ശക്തമാവുകയാണ്. ഒരുപാട് കിരീടങ്ങൾ റയൽ മാഡ്രിഡിനൊപ്പം നേടിയിട്ടുള്ള താരമാണ് വരാനെ. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഒലെയുടെ ടീമിന് വലിയ ഗുണം ചെയ്യും.
വരാനെയുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ ലീഗിലെ തന്നെ മികച്ച ഡിഫൻസാക്കി മാറ്റിയേക്കും. ഇപ്പോൾ ഹാരി മഗ്വയർ, ലൂക് ഷോ, വാൻ ബിസാക എന്നിവർ ഉള്ള ഡിഫൻസ് ലൈനിൽ വരാനെ കൂടെ എത്തിയാൽ യുണൈറ്റഡിന് അത് വലിയ കരുത്താകും. ലിൻഡെലോഫ്, എറിക് ബയി, ടുവൻസെബെ, അലക്സ് ടെല്ലസ് എന്നിവർ സ്ക്വാഡ് ശക്തമാക്കുകയും ചെയ്യും.