ഇത് പൊരുതി നേടിയ സ്വര്‍ണ്ണം, ചൈനയെ കീഴടക്കി ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണം നേടി ജപ്പാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണ മെഡൽ നേടി ജപ്പാന്റെ മിമ ഇറ്റോ – ജുന്‍ മിസുടാനി കൂട്ടുകെട്ട്. ചൈനയുടെ ലിയു ഷീവെന്‍ – ഷൂ ഷിന്‍ കൂട്ടുകെട്ടിനെയാണ് ജപ്പാന്റെ മിമ ഇറ്റോ – ജുന്‍ മിസുടാനി കൂട്ടുകെട്ട് പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയത്. 4-3 ന്റെ വിജയം ആണ് ടീം നേടിയത്.

Chinamixeddbls

ആദ്യ ഗെയിം 11-5 ന് ആണ് ചൈനീസ് ജോഡികള്‍ നേടിയത്. രണ്ടാം ഗെയിമിലും ചൈനീസ് ആധിപത്യം തുടര്‍ന്നപ്പോള്‍ ഗെയിമിൽ ചൈന 2-0ന് മുന്നിലെത്തി. 11-7 എന്ന സ്കോറിനായിരുന്നു ചൈനീസ് ജയം.

ഇരു ഗെയിമുകളിലും മിമ ഇറ്റോ ബാക്ക്ഹാന്‍ഡിൽ വരുത്തിയ പിഴവുകളാണ് ജപ്പാന് വലിയ തിരിച്ചടിയായി മാറിയത്. മൂന്നാം ഗെയിമിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ജപ്പാന്‍ ഗെയിം പോയിന്റിലേക്ക് എത്തുന്നത് കണ്ടു. മികച്ചൊരു സ്മാഷിലൂടെ ഇറ്റോ മത്സരത്തിൽ ജപ്പാന്റെ ആദ്യ ഗെയിം നേടിക്കൊടുത്തു.

തുടര്‍ച്ചയായ രണ്ടാം ഗെയിമിലും ജപ്പാന്‍ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരം 2-2ന് ഒപ്പത്തിലെത്തി.  അഞ്ചാം ഗെയിമിൽ ജപ്പാന്‍ 5-2ന്റെ ലീഡ് നേടിയെങ്കിലും ചൈന ശക്തമായ രീതിയിൽ മത്സരത്തിലേക്ക് തിരികെ വന്നു. 9-6ന്റെ ലീഡ് നേടി ജപ്പാന്‍ മത്സരത്തിലെ തങ്ങളുടെ തിരിച്ചുവരവ് തുടര്‍ന്നുവെങ്കിലും ഒന്നാം സീഡുകളായ ചൈനീസ് താരങ്ങള്‍ ലീഡ് കുറച്ച് കൊണ്ടുവന്നുവെങ്കിലും ജപ്പാന്‍ 11-9ന് ഗെയിമും മത്സരത്തിൽ ആദ്യമായി ലീഡും നേടി.

ആറാം ഗെയിമിൽ ചൈനീസ് ജോഡികള്‍ തങ്ങളുടെ ഉഗ്രരൂപം പുറത്തെടുത്തപ്പോള്‍ 11-6ന്റെ വിജയത്തോടെ മത്സരം 3-3 എന്ന നിലയിലെത്തി. നിര്‍ണ്ണായകമായ മത്സരത്തിൽ സൈഡ് ചേഞ്ച് ചെയ്യുമ്പോള്‍ 5-0ന്റെ ലീഡാണ് ജപ്പാന്‍ ജോഡി നേടിയത്.

മത്സരം പുനരാരംഭിച്ചപ്പോള്‍ മൂന്ന് പോയിന്റ് കൂടി നേടി ജപ്പാന്‍ 8-0ന് മുന്നിലെത്തി. ചൈന ലീഡ് കുറച്ചുവെങ്കിലും അഞ്ച് മാച്ച് പോയിന്റുകള്‍ നേടുവാന്‍ ജപ്പാന് സാധിച്ചു. ഒരു മാച്ച് പോയിന്റ് ചൈന സേവ് ചെയ്തെങ്കിലും ഗെയിമും മത്സരവും ചൈന 11-6ന് സ്വന്തമാക്കി. സ്കോര്‍ : 5-11, 7-11, 11-8, 11-9, 11-9, 6-11, 11-6

Chinesetaipeimixeddbls

ഫ്രാന്‍സിന്റെ നാന്‍ ജിയ യുവാന്‍ – ഇമ്മാനുവൽ ലെബേസ്സൺ ജോഡിയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തി ചൈനീസ് തായ്പേയ് താരങ്ങളായ ചെംഗ് ഇ ചിംഗും ലിന്‍ യുന്‍ ജുവും വെങ്കല മെഡൽ നേടുകയായിരുന്നു. ഫ്രാന്‍സിന്റെ നിരയിൽ വനിത താരം യുവാന്‍ ഒട്ടേറെ പിഴവുകള്‍ വരുത്തുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്. സ്കോര്‍ : 11-8, 11-7, 11-8