എറിക്സൺ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ചുവപ്പിൽ

Newsroom

Img 20220715 194846
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യൻ എറിക്സൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി. എറിക്സന്റെ സൈനിംഗ് യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ ആഴ്ച തന്നെ എറിക്സൺ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെഷ്യൽ ക്ലബ് ആണെന്നും ഈ നീക്കത്തിൽ താൻ അതീവ സന്തോഷവാൻ ആണെന്നും എറിക്സൺ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

കഴിഞ്ഞ സീസണിൽ എറിക്സൺ ബ്രെന്റ്ഫോർഡിനൊപ്പം ആയിരുന്നു. ജനുവരിയിൽ അവിടെ എത്തിയ എറിക്സൺ 11 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു. ഒരു ഗോൾ നേടിയ എറിക്സൺ നാലു അസിസ്റ്റും ബ്രെന്റ്ഫോർഡിൽ സ്വന്തമാക്കിയിരുന്നു. എറിക്സന്റെ സൈനിംഗ് പൂർത്തിയാക്കിയ യുണൈറ്റഡ് ഇനി ലിസാൻഡ്രോയുടെ സൈനിംഗ് ഉടൻ പ്രഖ്യാപിക്കും. ഇരുവരും പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പെട്ടെന്ന് ചേരുകയും ചെയ്യും.