ചാമ്പ്യൻസ് ലീഗിൽ നാലാം മത്സരത്തിലും സെവിയ്യക്ക് ജയമില്ല, തിരിച്ചു വന്നു ജയം കണ്ടു ലില്ലി

Wasim Akram

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയം കാണാൻ ആവാതെ സെവിയ്യ. ഗ്രൂപ്പ് ജിയിൽ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച ഫ്രഞ്ച് ജേതാക്കൾ ആയ ലില്ലി ആണ് സെവിയ്യയെ തിരിച്ചു വന്നു പരാജയപ്പെടുത്തിയത്. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചത് സെവിയ്യ ആയിരുന്നു എങ്കിലും ലില്ലി ആണ് കൂടുതൽ അപകടകാരികൾ ആയത്. മത്സരത്തിന്റെ 15 മത്തെ മിനിറ്റിൽ ലൂക്കാസ് ഒകാമ്പസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്.

എന്നാൽ ആദ്യ പകുതിയിൽ 43 മത്തെ മിനിറ്റിൽ ജോനാഥൻ ബാമ്പയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജോനാഥൻ ഡേവിഡ് ലില്ലിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ജയം തേടി ഇറങ്ങിയ ലില്ലി 51 മത്തെ മിനിറ്റിൽ ജോനാഥൻ ഇകോനെയിലൂടെ വിജയഗോളും കണ്ടത്തി. ജയത്തോടെ ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്ത് എത്താൻ ലില്ലിക്ക് ആയി. അതേസമയം ഇനി മുന്നോട്ടു പോവാൻ അത്ഭുതം സംഭവിക്കേണ്ട സെവിയ്യ ഗ്രൂപ്പിൽ നിലവിൽ അവസാന സ്ഥാനത്ത് ആണ്.