യങ് ബോയ്‌സിന് മേൽ നിർണായക ജയവുമായി വിയ്യറയൽ

Img 20211103 033352

ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്‌സിനെ രണ്ടാമതും തോൽപ്പിച്ചു തങ്ങളുടെ രണ്ടാം ജയം കുറിച്ചു വിയ്യറയൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉനയ് എമറെയുടെ ടീം സ്വന്തം മൈതാനത്ത് ജയം കണ്ടത്. കൂടുതൽ ആക്രമണങ്ങൾ സ്പാനിഷ് ടീം നടത്തിയെങ്കിലും ഏതാണ്ട് സമാസമം ആയിരുന്നു ഇരു ടീമുകളും മത്സരത്തിൽ. ആദ്യ പകുതിയിൽ 36 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച പന്തിൽ നിന്നു എതിയൻ കപു ആണ് വിയ്യറയലിന് മത്സരത്തിൽ മുൻതൂക്കം നൽകുന്നത്

തുടർന്ന് സമനില ഗോളിന് ആയി യങ് ബോയ്സും ഗോൾ മുൻതൂക്കം കൂട്ടാൻ വിയ്യറയലും പരിശ്രമിക്കുന്നു എങ്കിലും 89 മത്തെ മിനിറ്റിൽ ആണ് മത്സരത്തിലെ രണ്ടാം ഗോൾ വരുന്നത്. ഇത്തവണ കപുവിന്റെ പാസിൽ നിന്നു അർണോട്ട് ഡൻജുമ ആണ് വിയ്യറയലിന് ആയി ഗോൾ നേടുന്നത്. നിർണായകമായ ഈ ജയത്തോടെ ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ഒപ്പം ഏഴു പോയിന്റുകളുമായി വിയ്യറയൽ രണ്ടാം സ്ഥാനത്ത് ആണ്.

Previous articleചാമ്പ്യൻസ് ലീഗിൽ നാലാം മത്സരത്തിലും സെവിയ്യക്ക് ജയമില്ല, തിരിച്ചു വന്നു ജയം കണ്ടു ലില്ലി
Next articleയു.എസ് ഓപ്പൺ ഫൈനലിലെ തോൽവിക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ജയവുമായി ജ്യോക്കോവിച്ച്