“ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ വിജയം അർഹിച്ചിരുന്നു” – സലാ

Picsart 22 06 11 22 13 31 636

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് ലിവർപൂൾ ആയിരുന്നു കിരീടം അർഹിച്ചിരുന്നത് എന്ന് ലിവർപൂൾ താരം സലാ പറഞ്ഞു.

“ഞങ്ങൾ അന്ന് വിജയിക്കാൻ അർഹരായിരുന്നു. ഞങ്ങൾ ആയിരുന്നു കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. എനിക്ക് തന്നെ രണ്ടോ മൂന്നോ തുറമ്മ അവസരങ്ങൾ ലഭിച്ചെങ്കിലും തിബോ കോർതോസിന്റെ അവിശ്വസനീയമായ സേവുകൾ തടസ്സമായി” സലാ പറഞ്ഞു.
Benzema Real Madrid Champions League
സേവ് ചെയ്യുക അദ്ദേഹത്തിന്റെ ജോലിയാണ്, അതിനാണ് റയൽ മാഡ്രിഡ് അവനെ സൈൻ ചെയ്തത്. അത് കോർതോസിന്റെ രാത്രിയായിരുന്നു.” സലാ ഫ്രാൻസ് ഫുട്ബോളിനോട് പറഞ്ഞു. സലാ ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുമ്പ് റയൽ മാഡ്രിഡിനോട് പകരം വീട്ടണം എന്ന് വെല്ലുവിളി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ആ പരാജയത്തിൽ ഏറെ ട്രോൾ ചെയ്യപ്പെട്ടതും സലാ ആയിരുന്നു.