ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ബാക്കി മത്സരങ്ങൾക്ക് പോർച്ചുഗൽ നഗരമായ ലിസ്ബൺ വേദിയാകും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. തുർക്കിയിലെ ഇസ്താംബുളിൽ നടക്കേണ്ടിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ ആണ് പോർച്ചുഗലിലേക്ക് മാറ്റിയത്.
ക്വാർട്ടർ ഫൈനൽ മുതൽ ഒരു പാദമുള്ള നോക്കൗട്ട് ടൂർണമെന്റു പോലെ ആകും മത്സരങ്ങൾ നടക്കുക. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആണ് ഈ നീക്കം. ഇപ്പോൾ ബാക്കിയുള്ള പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ശേഷമാകും ക്വാർട്ടർ ഒറ്റ പാദമായി നടത്തുക. ചാമ്പ്യൻസ് ലീഗ് മാത്രമല്ല യൂറോപ്പ ലീഗും ഇങ്ങനെ ആകും നടത്തുക. യൂറോപ്പ ലീഗിന് ജർമ്മനി ആകും വേദിയാവുക. ഓഗസ്റ്റ് ഏഴ് മുതൽ മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് 23നാകും ചാമ്പ്യൻസ് ലീഗ് ഫൈനൽ. ഓഗസ്റ്റ് 21ന് യൂറോപ്പ ഫൈനലും നടക്കും.