ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഒരു ഇറ്റാലിയൻ ടീം പോലും യോഗ്യത നേടിയില്ല. ഇന്നലെ ലാസിയോ കൂടെ പുറത്തായതോടെ 2015-16 സീസണു ശേഷം ആദ്യമായി ഇറ്റാലിയൻ ടീമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നടക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇത് ആറാം തവണ മാത്രമാണ് ഇങ്ങനെ ഒരു കാര്യം നടക്കുന്നത്.
ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ഇറ്റാലിയൻ ടീമുകളിൽ ഇന്റർ മിലാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയിരുന്നു. യുവന്റസിനെ പോർട്ടോയും, അറ്റലാന്റയെ റയൽ മാഡ്രിഡും ലാസിയോയെ ബയേൺ മ്യൂണിച്ചും ആണ് പുറത്താക്കിയത്. ഇതിനു മുമ്പ് 2000-01, 2001-02, 2008-09, 2013-14, 2015-16 സീസണുകളിൽ ആണ് ഇറ്റാലിയൻ ടീമില്ലാതെ ക്വാർട്ടർ പോരാട്ടം നടന്നത്.