ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർട്ടോയിലേക്ക്. തുർക്കിയിലെ ഇസ്താംബുള്ളിലും ഇംഗ്ലണ്ടിലെ ലണ്ടനിലും ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് പോർട്ടോയിൽ വെച്ചായിരിക്കും നടക്കുക. യുവേഫയുടെ ഷെഡ്യൂൾ പ്രകാരം തുർക്കിയിലെ ഇസ്താംബുളിലായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് തുർക്കിയിൽ സ്ഥിതിഗതികൾ വഷളാവുകയും ലോക്ക്ഡൗൺ അടക്കം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ തന്നെ രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഫൈനലിൽ കളിക്കുമ്പോൾ ലണ്ടനിൽ വെച്ച് മത്സരം നടത്താനുള്ള ഒരു ഓപ്ഷൻ യുവേഫ തേടിയിരുന്നു. വെംബ്ലിയാണ് ഫൈനലിന്റെ വേദി എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഇനി എഫ്സി പോർട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗാവൊയിലാകും ഫൈനൽ നടക്കുക. പോർച്ചുഗല്ലിൽ സ്റ്റേഡിയത്തിലേക്ക് ആരാധകർക്ക് വരാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ഫൈനൽ റൗണ്ട് ലീഗ് മത്സരത്തിൽ സ്റ്റേഡിയം 10% ആരാധകരെ അനുവദിക്കാനാണ് തീരുമാനം.