ആഴ്‌സണലിന് മുൻപിൽ ചെൽസി വീണു

Aubamayangal Smith Rowe Arsenal Chelsea

പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ തോൽവി. ആഴ്‌സണൽ ആണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയത്. ചെൽസി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നേടിയ ഗോളിലാണ് ആഴ്‌സണൽ ജയിച്ച് കയറിയത്. ചെൽസിയുടെ ആധിപത്യം കണ്ട മത്സരത്തിൽ തുടക്കത്തിൽ ചെൽസിയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിച്ചത്. ഹാവെർട്സിന് ലഭിച്ച സുവർണ്ണാവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ ചെൽസി മിഡ്ഫീൽഡർ ജോർഗീനോയുടെ മൈനസ് പാസ് പിഴച്ചപ്പോൾ ഒബാമയാങിന്റെ പാസിൽ നിന്ന് സ്മിത്ത് റോ ആഴ്‌സണലിന് വേണ്ടി ഗോൾ നേടുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി ആക്രമണം കടുപ്പിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ആഴ്‌സണൽ ചെൽസി ആക്രമണങ്ങളുടെ മുനയൊടിച്ചു. മത്സരം അവസാന മിനുട്ടിലേക്ക് എത്തിയതോടെ ചെൽസിയുടെ രണ്ട് ശ്രമങ്ങൾ പോസ്റ്റിലും ബാറിലും തട്ടിയതും അവർക്ക് തിരിച്ചടിയായി. ഇന്നത്തെ മത്സരം ജയിച്ച് ടോപ് ഫോർ ഉറപ്പിക്കാനുള്ള സുവർണാവസരമാണ് ചെൽസിക്ക് നഷ്ടമായത്. അതെ സമയം ഇന്നത്തെ ജയത്തോടെ ആഴ്‌സണൽ തങ്ങളുടെ യൂറോപ്യൻ പ്രതീക്ഷകൾ സജീവമാക്കി.

Previous articleതുർക്കിയും ലണ്ടനുമല്ല, ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർട്ടോയിൽ
Next articleഇറ്റലിയിൽ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ