ആദ്യപാദത്തിൽ നേടിയ 4-1 ന്റെ വമ്പൻ ജയത്തിലെ പ്രകടനം രണ്ടാം പാദത്തിലും സ്പാനിഷ് ക്ലബ് വലൻസിയക്ക് എതിരെ ആവർത്തിച്ച് ഇറ്റാലിയൻ ക്ലബ് വലൻസിയ. ഇത്തവണ കൊറോണ വൈറസ് ഭീതി മൂലം വലൻസിയയുടെ അടച്ചിട്ട സ്റ്റേഡിയത്തിൽ ഇലിസിച്ചിന്റെ 4 ഗോളുകളുടെ മികവിൽ 4-3 നു ആണ് അവർ മറികടന്നത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ അവേ മത്സരത്തിൽ ഹാട്രിക് നേടുന്ന ഒരു മത്സരത്തിൽ 4 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം ആയി ഇലിസിച്ച്. ഇത് ചരിത്രത്തിൽ ആദ്യമായാണ് അറ്റലാന്റ ചാമ്പ്യൻസ് ലീഗ് അവസാന എട്ടിൽ എത്തുന്നത്.
മൂന്നാം മിനിറ്റിൽ പെനാൽട്ടി ലക്ഷ്യം കണ്ട ഇലിസിച്ച് നിർണായക അവേ ഗോൾ നൽകി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. 21 മിനിറ്റിൽ ഗമേരോ വലൻസിയക്ക് ആയി ഗോൾ മടക്കി. 43 മിനിറ്റിൽ ഇലിസിച്ച് ഒരിക്കൽ കൂടി പെനാൽട്ടി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ 51 മിനിറ്റിൽ ഗമേരോ ഒരിക്കൽ കൂടി സ്പാനിഷ് ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. 67 മിനിറ്റിൽ ഫെരൻ ടോറസ് സ്പാനിഷ് ടീമിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. എന്നാൽ 71, 82 മിനിറ്റുകളിൽ ഒരിക്കൽ കൂടി വല ചലിപ്പിച്ച ഇലിസിച്ച് മത്സരം അറ്റലാന്റക്ക് നൽകി. മികച്ച ഫോമിലുള്ള അറ്റലാന്റ സീസണിൽ സ്വപ്നകുതിപ്പ് ആണ് നടത്തുന്നത്.