U-17 വനിതാ ചാമ്പ്യൻഷിപ്പ്; ആദ്യ വിജയം ലയണസിന്. മലയാളി താരം പ്രിയങ്കയ്ക്ക് ഗോൾ

Newsroom

അണ്ടർ 17 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ലയണസിന് ആദ്യ വിജയം. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ പാന്തേഴ്സിനെ ആണ് ലയണസസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം.

കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ വെച്ച് ആയിരുന്നു മത്സരം നടന്നത്. അലക്സ് അംബ്രോസ് പരിശീലിപ്പിക്കുന്ന ലയണസസിന്റെ ആധിപത്യമാണ് കളിയിൽ ഉടനീളം കണ്ടത്. മുംബൈ മലയാളി താരം പ്രിയങ്ക ലയണസസിനു വേണ്ടി ഇന്ന് ഗോൾ നേടി. ലിൻഡയാണ് മറ്റൊരു സ്കോറർ. ഒരു സെൽഫ് ഗോളും ലയണസസിന് ലഭിച്ചു.