യൂറോ കപ്പിനായി സ്പെയിനിന്റ തകർപ്പൻ ജേഴ്സി

അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനായുള്ള ജേഴ്സി സ്പാനിഷ് ദേശീയ ടീം പുറത്തിറക്കി. ഹോം ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. പതിവ് ചുവപ്പ് നിറമുള്ള ഡിസൈനിലാണ് പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ് ജേഴ്സി ഡിസൈൻ ചെയ്തത്. യൂറോ കപ്പ് ഇത്തവണ സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ ആണ് സ്പാനിഷ് ടീം ഒരുങ്ങുന്നത്. അഡിഡാസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ഇന്നുമുതൽ ലഭ്യമാണ്‌.

Previous articleയൂറോ കപ്പിനായുള്ള ജർമ്മൻ ജേഴ്സി എത്തി
Next articleU-17 വനിതാ ചാമ്പ്യൻഷിപ്പ്; ആദ്യ വിജയം ലയണസിന്. മലയാളി താരം പ്രിയങ്കയ്ക്ക് ഗോൾ