2020ൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിനായുള്ള ഗ്രൂപ്പുകൾ തീരുമാനമായി. ഇന്ന് കുലാലമ്പൂരിൽ വെച്ച് ആണ് നറുക്ക് നടന്നത്. ഇന്ത്യക്ക് വളരെ കടുപ്പമുള്ള ഗ്രൂപ്പാണ് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് സിയിൽ വമ്പന്മാരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്. ഓസ്ട്രേലിയ, കൊറിയ, ഉസ്ബെക്കിസ്ഥാൻ എന്നിവരടങ്ങിയതാണ് ഇന്ത്യയുടെ ഗ്രൂപ്പ്. ഉസ്ബെകിസ്താൻ യോഗ്യതാ ഘട്ടത്തിലും ഇന്ത്യയുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.
ഈ വർഷം ബഹ്റൈനിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. നാലു ടീമുകൾ വീതം ഉള്ള നാലു ഗ്രൂപ്പുകൾ ആണ് ഉള്ളത്.
ഉസ്ബെകിസ്താനിൽ നടന്ന യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ കുട്ടികൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ ഏഴു പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തിരുന്നു. അണ്ടർ 16 ഏഷ്യൻ കപ്പിൽ സെമി ഫൈനലിൽ എത്തുകയാണെങ്കിൽ ഇന്ത്യക്ക് അടുത്ത അണ്ടർ 17 ലോകകപ്പ് യോഗ്യത നേടാം.
ഗ്രൂപ്പുകൾ;
ഗ്രൂപ്പ് എ; ബഹ്റൈൻ, ഡി പി ആർ കൊറിയ, ഇറാൻ, ഖത്തർ
ഗ്രൂപ്പ് ബി; താജികിസ്താൻ, യെമൻ, ഒമാൻ, യു എ ഇ
ഗ്രൂപ്പ് സി; ഇന്ത്യ, കൊറിയ, ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ
ഗ്രൂപ്പ് ഡി; ജപ്പാൻ, ഇന്തോനേഷ്യ, സൗദി അറേബ്യ, ചൈന