U16 ഏഷ്യാകപ്പ്, ചരിത്രം തിരുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ ഇന്തോനേഷ്യയെ സമനിലയിൽ തളച്ചാണ് ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഇന്ന് ക്വാർട്ടർ കാണണമെങ്കിൽ ഇന്ത്യക്ക് ഒരു സമനില എങ്കിലും വേണമായിരുന്നു. ഗോൾരഹിത സമനില ആണ് ഇന്ത്യ ഇന്ന് നേടിയത്.

ഇന്തോനേഷ്യൻ കാണികളാൽ നിറഞ്ഞ മത്സരം ഇന്ത്യക്ക് ഒരു എവേ മത്സരത്തിന് തുല്യമായിരുന്നു. എന്നിട്ടും ഇന്ത്യക്ക് ഇന്തോനേഷ്യക്ക് ഒപ്പം നിൽക്കാൻ കഴിഞ്ഞു. കൂടുതൽ ആക്രമണ ഫുട്ബോൾ കളിച്ചത് ഇന്തോനേഷ്യ ആണെങ്കിലും മികച്ച അവസരങ്ങൾ ഒക്കെ ഇന്ത്യക്കായിരുന്നു ലഭിച്ചത്. ഫിനിഷിംഗിലെയും ഫൈനൽ ബോളിന്റെയും പിഴവ് ഇന്ത്യയെ ലീഡ് നേടുന്നതിൽ നിന്ന് തടഞ്ഞു. കളിയുടെ അവസാന നിമിഷങ്ങളിൽ ഇന്തോനേഷ്യ തുടരാക്രമണങ്ങൾ നടത്തി എങ്കിലും ഇന്ത്യൻ ഡിഫൻസ് പിടിച്ചു നിന്നു.

മൂന്ന് മത്സരങ്ങളിൽ അഞ്ചു പോയന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിലേക്ക് കടക്കുന്നത്. ഒന്നാം സ്ഥാനക്കാരായ ഇന്തോനേഷ്യക്കും അഞ്ചു പോയന്റ് തന്നെയാണ്. വിയറ്റ്നാമിനെതിരെ നേടിയ വിജയവും ഇറാനെതിരെ നേടിയ സമനിലയുമാണ് ഇന്ത്യയെ ക്വാർട്ടറിലേക്ക് എത്തിച്ചത്.

ഗോളടിക്കുന്നതിൽ ഇന്ത്യ ഈ ടൂർണമെന്റിൽ പിറകിൽ ആയി ഈ ടൂർണമെന്റിൽ എങ്കിലും ഇന്ത്യയുടെ ഡിഫൻസീവ് പ്രകടനം എടുത്തു പറയേണ്ടതാണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും ഇന്ത്യ വഴങ്ങിയിട്ടില്ല. മലയാളി താരം ഷബാസ് അഹമ്മദ് അടങ്ങിയത് ആണ് ഇന്ത്യയുടെ ഡിഫൻസും. ഇന്ന് ഷഹബാസ് ഇന്ത്യക്കായി മികച്ചു നിന്നിരുന്നു.

ക്വാർട്ടറിൽ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരെ ആണ് ഇന്ത്യ നേരിടുക. സൗത് കൊറിയ, ഇറാഖ്, ഓസ്ട്രേലിയ എന്നിവർ അടങ്ങിയതാണ് ഗ്രൂപ്പ് ഡി.