അണ്ടർ 15 ഐലീഗ്; എം എസ് പി ഫൈനൽ റൗണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 ഐലീഗ് ഫൈനൽ റൗണ്ടിലെ മലയാളി സാന്നിദ്ധ്യമാകാൻ എം എസ് പി. ഇന്നലെ ഗോകുലം എഫ് സിയെ തോൽപ്പിച്ചതോടെ ഗോവയിൽ നടക്കുന്ന പ്ലേ ഓഫ് റൗണ്ട് കടന്ന് എം എസ് പി മലപ്പുറം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു.

ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് എം എസ് പി മലപ്പുറം ഫൈനൽ റൗണ്ടിലേക്ക് കടന്നത്. എം എസ് പി മലപ്പുറം മാത്രമാകും ഫൈനൽ റൗണ്ടിലെ മലയാളി സാന്നിദ്ധ്യം. കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും സാധ്യത ഉണ്ട് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻകെങ്കിലും അതിന് ഇന്ന് നടക്കുന്ന മത്സരത്തിൽ ഐസോൾ എഫ് സിയെ വലിയ മാർജിന് തോൽപ്പിക്കേണ്ടി വരും.

മിനേവ പഞ്ചാബാണ് എം എസ് പിയുടെ ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial