അണ്ടർ 13 ഐലീഗ് കേരളത്തിലെ മത്സരങ്ങൾ ഫെബ്രുവരി 8 മുതൽ

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 13 യൂത്ത് ഐ ലീഗിലെ കേരളത്തിലെ മത്സരങ്ങൾ ഫെബ്രുവരി 8 മുതൽ നടക്കും. റെസ്റ്റ് ഓഫ് ഇന്ത്യാ സോൺ ഗ്രൂപ്പ് എഫ് മത്സരങ്ങളാണ് കേരളത്തിൽ വെച്ച് നടക്കുന്നത്. കേരളത്തിലെ അഞ്ച് അക്കാദമികൾ പങ്കെടുക്കുന്ന ഗ്രൂപ്പ് എഫ് മത്സരങ്ങൾക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം ആകും വേദിയാവുക.

ഡോൺ ബോസ്കോ യൂത്ത് സെന്റർ, എഫ് സി കേരള, റെഡ് സ്റ്റാർ അക്കാദമി, പ്രോഡിജി സ്പോർട്സ്, പറപ്പൂര് എഫ് സി എന്നിവരാണ് ഗ്രൂപ്പ് എഫിൽ ഏറ്റു മുട്ടുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങൾ എന്ന രീതിയിലാണ് ഫിക്സ്ചർ. ആദ്യ മത്സരം രാവിലെ 8 മണിക്കും രണ്ടാം മത്സരം ഉച്ചയ്ക്ക് 3.30നും നടക്കും.

പരപ്പൂർ എഫ് സിയും പ്രോഡിജി അക്കാദമിയും ഏറ്റുമുട്ടുന്നതോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. കേരളത്തിലെ മറ്റു അക്കാദമികളുടെ അണ്ടർ 13 ലീഗ് മത്സരം പൂനെയിൽ വെച്ചാകും നടക്കുക.

Fixture;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial