U-19 യൂറോ, ഇറ്റലിയുടെ തിരിച്ചുവരവുകളും മറികടന്ന് പോർച്ചുഗലിന് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 യൂറോ കിരീടം പോർച്ചുഗീസ് പടയ്ക്ക്. നാടകീയമായ ഫൈനലിൽ ഏഴു ഗോളുകളും എക്സ്ട്രാ ടൈമും വേണ്ടി വന്നു ചാമ്പ്യന്മാരെ കണ്ടെത്താൻ. ഇറ്റലി യുവനിരയെ നേരിട്ട പോർച്ചുഗൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ഇറ്റലിയുടെ രണ്ട് തിരിച്ചുവരവുകൾ ആണ് ഇന്നത്തെ മത്സരത്തിൽ പോർച്ചുഗൽ മറികടന്നത്.

ജോവ ഫിലിപ്പെയും ഫ്രാൻസിസ്കോയും നേടിയ ഗോളിൽ 72 മിനുറ്റുകൾ കഴിഞ്ഞപ്പോൾ 2-0 എന്ന ലീഡിൽ നിന്നതായിരുന്നു പോർച്ചുഗൽ. എന്നാൽ മോയ്സി കീനിന്റെ രണ്ട് ഗോളുകൾ കളിയുടെ ഗതി തന്നെ മാറ്റി. 75,76 മിനുട്ടിൽ കീൻ നേടിയ ഗോളുകൾ കളി 2-2 എന്നാക്കി. കളി എക്സ്ട്രാ ടൈമിലേക്ക് ഇത് എത്തിച്ചു. എക്സ്ടാ ടൈമിൽ വീണ്ടും ഫിലിപ്പെയുടെ ഗോൾ പോർച്ചുഗലിനെ 3-2 എന്ന ലീഡിലാക്കി‌.

പക്ഷെ ഒരിക്കൽ കൂടെ ഒറ്റലി തിരിച്ചു വന്നു. 107ആം മിനുട്ടിൽ ജിയാൻലുകയുടെ ഹെഡർ ഇറ്റലിക്ക് സമനില നേടിക്കൊടുത്തി. ആ ഗോൾ നേടിയത് ഓർത്ത് ആശ്വസിക്കാൻ വരെ ഇറ്റലിക്ക് പറ്റിയില്ല. 108ആം മിനുട്ടിൽ തന്നെ പെഡ്രോ കൊരേയയിലൂടെ പോർച്ചുഗൽ കിരീടം ഉറപ്പിച്ച ഗോൾ നേടി.

സെമിയിൽ ഉക്രൈനെ 5-0ന് തോൽപ്പിച്ചായിരുന്നു പോർച്ചുഗൽ ഫൈനലിൽ എത്തിയത്. ഇന്ന് ഇരട്ട ഗോൾ നേടിയ ഫിലിപ്പെ അന്നും ഇരട്ട ഗോളുകൾ നേടിയിരുന്നു. ഫിലിപ്പെയും പോർച്ചുഗലിന്റെ തന്നെ ഫ്രാൻസിസ്കോയും 5 ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോറേഴ്സും ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial