ബംഗ്ലാദേശിന് ആദ്യ അണ്ടർ 19 കിരീടം. മഴ കാരണം മുടങ്ങിയ മത്സരത്തിൽ മഴ നിയമത്തിന്റെ ബലത്തിലാണ് ബംഗ്ലാദേശ് വിജയിച്ചത്. മഴ കാരണം 177 റൺസ് ആയിരുന്ന വിജയ ലക്ഷ്യം 170 ആക്കി ചുരുക്കിയിരുന്നു. ഇത് 42.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാൻ ബംഗ്ലാദേശിനായി. ബംഗ്ലാദേശ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്. ബാറ്റിംഗിലെ പരാജയമാണ് ഇന്ത്യക്ക് ഇന്ന് വലിയ തിരിച്ചടിയായത്.
ഇന്ത്യയുടെ 177 റൺസിന് മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിനെ തുടക്കത്തിൽ വിറപ്പിക്കാൻ ഇന്ത്യക്ക് ആയിരുഞ്ഞ്. വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 50 റൺസ് എന്ന നിലയിൽ നിന്ന് 4 വിക്കറ്റ് നഷ്ടത്തിൽ 65 റൺ എന്ന നിലയിലേക്ക് ബംഗ്ലാദേശിനെ തകർക്കാൻ ഇന്ത്യക്ക് ആയി. പക്ഷെ അക്ബർ അലി ഒറ്റയ്ക്ക് നിന്ന് നടത്തിയ ചെറുത്ത് നിൽപ്പ് ബംഗ്ലാദേശിന് കിരീടം നൽകി. 43 റൺസ് എടുത്ത് പുറത്താകാതെ നിൽക്കാൻ അക്ബർ അലിക്കായി. അക്ബർ അലി തന്നെയാണ് മാൻ ഓഫ് ദി മാച്ച്. ഇന്ത്യൻ താരം ജൈസാൽ മാൻ ഓഫ് ദി സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു.