U-17 ലോകകപ്പ്, ചരിത്രം കുറിച്ച് ന്യൂസിലൻഡ് സെമിയിൽ

Newsroom

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ ന്യൂസിലൻഡ് സെമി ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ന്യൂസിലാൻഡിനായി അമേലിയ അബോട്ട് ആണ് ഗോൾ സ്കോർ ചെയ്തത്. ജപ്പാന്റെ ഗോൾ ഒരു സെൽഫ് ഗോളായിരുന്നു.

പെനാൾട്ടി ഷൂട്ടൗട്ടിൽ ജപ്പാന്റെ രണ്ടു കിക്കുകൾ ലക്ഷ്യം കണ്ടില്ല. ന്യൂസിലൻഡ് ആദ്യമാണ് ഇങ്ങനെ ഒരു മത്സരത്തിൽ പങ്കെടുക്കുന്നത്. സെമിയിൽ സ്പെയിനെ ആകും ന്യീസിലാൻഡ് നേരിടുക.