സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോളിന്റെ കിരീടം തിരുവനന്തപുരം സ്വന്തമാക്കി. ഇന്ന് വൈകിട്ട് നടന്ന ഫൈനലിൽ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം ഉയർത്തിയത്. ശക്തമായ പോരാട്ടം നടന്ന ഫൈനലിൽ ടൈ ബ്രേക്കറിൽ ആയിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. കളിയുടെ 29ആം മിനുട്ടിൽ ശ്രീലക്ഷ്മിയിലൂടെ കോഴിക്കോട് ലീഡെടുത്തതായിരുന്നു. എന്നാൽ 7 നിമിഷത്തിനകം തന്നെ തിരിച്ചടിച്ച് തിരുവനന്തപുരം സമനില പിടിച്ചു. ഗ്രീഷ്മ ഗിരീഷനായിരുന്നു തിരുവനന്തപുരത്തിന്റെ ഗോൾ നേടിയത്.
പിന്നീട് നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി 1-1ൽ തുടർന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് തിരുവനന്തപുരം വിജയിച്ചത്. നന്ദന, ജൈത്ര, നിദില എന്നിവരാണ് തിരുവനന്തപുരത്തിനായി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. സെമി ഫൈനലിൽ കാസർഗോഡിനെ തോൽപ്പിച്ച് ആയിരുന്നു തിരുവനന്തപുരം ഫൈനലിലേക്ക് കടന്നത്. കാസർഗോഡ് ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനൽ വിജയിച്ച് മൂന്നാം സ്ഥാനവും സ്വന്തമാക്കി.





![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



