മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ പോലെ ബാറ്റ് ചെയ്യുമ്പോൾ തന്റെ വികാരങ്ങൾ നിയന്ത്രിക്കാനാണ് തന്റെ ശ്രമെന്ന് കേരള താരം സഞ്ജു സാംസൺ. തന്റെ കഴിവുകളെ കൂടുതൽ മനസ്സിലാക്കാൻ മെച്ചടപെടുത്താനും താൻ ശ്രമിച്ചെന്നും തന്റെ പരാജയങ്ങൾ അംഗീകരിക്കാൻ താൻ പഠിച്ചെന്നും സഞ്ജു സാംസൺ പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ.
ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഉണ്ടെന്നും വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും കൂടെ കളിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവം ആണെന്നും സാംസൺ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ സൂപ്പർ ഓവർ നേരിടാൻ തന്നെ ടീം വിശ്വസിച്ചത് മികച്ചൊരു അനുഭവമായിരുന്നുവെന്നും സാംസൺ പറഞ്ഞു.
നിർണ്ണായക ഘട്ടങ്ങളിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെ പോലെയുമുള്ള താരങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചത് മികച്ചൊരു അനുഭവമായിരുന്നുവെന്നും സാംസൺ പറഞ്ഞു. ടീമും താരങ്ങളും തന്നെ ഒരു മത്സരം ജയിപ്പിക്കാനുള്ള വ്യക്തിയായി കാണുമ്പോൾ സന്തോഷം തരുമെന്നും സാംസൺ പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് കൂടാതെ രാജസ്ഥാൻ റോയൽസിൽ സഹ താരമായിരുന്ന സ്റ്റീവ് സ്മിത്തിന്റേയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെയും ബാറ്റിംഗ് താൻ ശ്രദ്ധിക്കാറുണ്ടെന്നും സാംസൺ പറഞ്ഞു.