മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സ്റ്റൊഹാനോവിചിനായി ഈസ്റ്റ് ബംഗാൾ

മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈൽകർ സ്ലാവിസ സ്റ്റൊഹാനോവിചിനായി ഐ ലീഗ് ക്ലബായ ഈസ്റ്റ് ബംഗാൾ രംഗത്ത് എന്ന് സൂചനകൾ. ഒരു സീസൺ മുമ്പ് ആയിരുന്നു സെർബിയൻ താരമായ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചത്. വലിയ പ്രതീക്ഷയോടെ ആണ് ടീമിൽ എത്തിയത് എങ്കിലും നിരാശ മാത്രമായിരുന്നു സ്റ്റൊഹാനോവിചിന് ഐ എസ് എൽ നൽകാനായത്.

ഇപ്പോൾ ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക് വരുന്നതിനാലാണ് ഇത്തരമൊരു സൈനിംഗ് നടത്താൻ ശ്രമിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ ഈസ്റ്റ് ബംഗാൾ ആരാധകർക്ക് തൃപ്തിയില്ലം സ്റ്റൊഹാനോവിചിന്റെ പ്രകടനങ്ങൾ മോശമാണ് എന്നതാണ് ഈസ്റ്റ് ബംഗാൾ ആരാധകർ ഈ നീക്കത്തിനെ എതിർക്കാൻ കാരണം. ഐ എസ് എല്ലിൽ ഒരു സീസൺ മുഴുവൻ കളിച്ചിട്ടും ആകെ നാലു ഗോളുകൾ നേടാൻ മാത്രമെ സ്റ്റൊഹാനോവിചിന് ആയിരുന്നുള്ളൂ. താരം കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് ടീമിനു വേണ്ടിയും കളിച്ചിരുന്നു.