ട്രിപ്പിയക്ക് വേണ്ടി ന്യൂകാസിൽ രംഗത്ത്

Newsroom

20220101 023428

അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയറെ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിക്കാനുള്ള ന്യൂകാസ യുണൈറ്റഡിന്റെ ശ്രമങ്ങൾ വിജയം കാണുന്നു. ന്യൂകാസിൽ നൽകിയ അവസാന ബിഡ് അത്ലറ്റിക്കോ മാഡ്രിഡ് അംഗീകരിക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്. കഴിഞ്ഞ സമ്മറിലും ട്രിപ്പിയ അത്ലറ്റിക്കോ മാഡ്രിഡ് വിടാൻ ശ്രമിച്ചിരുന്നു.

ലാലിഗ കിരീടം നേടിയ താരത്തെ എളുപ്പത്തിൽ വിട്ടു നൽകാൻ അത്ലറ്റിക്കോ മാഡ്രിഡ് അന്ന് തയ്യാറായിരുന്നില്ല. മൂന്ന് വർഷം മുമ്പ് ടോട്ടൻഹാമിൽ നിന്നായിരുന്നു ട്രിപ്പിയർ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ടോട്ടൻഹാമിൽ എത്തുന്നതിന് മുമ്പ് നാലു വർഷത്തോളും ട്രിപ്പിയർ ബേർൺലിയിലും കളിച്ചിട്ടുണ്ട്. റിലഗേഷനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ ആണ് നടത്താൻ ശ്രമിക്കുന്നത്.