ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വെല്ലുവിളിയെ മറികടന്ന് ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സൺറൈസേഴ്സ്. 6.8 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡര്‍ താരത്തെ സ്വന്തമാക്കിയത്. 2 കോടിയുടെ അടിസ്ഥാന വിലയായിരുന്നു ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവിന്റേത്. താരത്തിനായി ആദ്യം എത്തിയത് സൺറൈസേഴ്സ് ആയിരുന്നു. തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സും ലേലയുദ്ധത്തിനായി എത്തി.
ലേലം 6.8 കോടിയിൽ സൺറൈസേഴ്സിന്റെ പക്ഷത്ത് നിൽക്കുമ്പോള് ചെന്നൈ ലേലത്തിൽ നിന്ന് പിന്മാറി.