ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റൺസിന്റെ മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. ടീം മത്സരത്തിന്റെ മൂന്നാം ദിവസം ഓള്‍ഔട്ട് ആകുമ്പോള്‍ 427 റൺസാണ് നേടിയത്. ട്രാവിസ് ഹെഡ് നേടിയ 154 റൺസാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. 280 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. 104.3 ഓവര്‍ ആണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്.
രണ്ടാം ദിവസം ഡേവിഡ് വാര്‍ണര്‍(94), മാര്‍നസ് ലാബൂഷാനെ(74) എന്നിവരും മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു. വാലറ്റത്തിൽ മിച്ചൽ സ്റ്റാര്‍ക്കും(35) ഹെഡിന് മികച്ച പിന്തുണയാണ് നല്‍കിയത്.
ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിന്‍സണും മാര്‍ക്ക് വുഡും മൂന്നും ക്രിസ് വോക്സ് രണ്ട് വിക്കറ്റും നേടിയപ്പോള്‍. ജാക്ക് ലീഷും ജോ റൂട്ടും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.