ടോട്ടൻഹാമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം വെംബ്ലിയിൽ

Staff Reporter

ടോട്ടൻഹാമിന്റെ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം വെംബ്ലിയിൽ തന്നെ കളിക്കാൻ ധാരണ. സാങ്കേതിക കാരണങ്ങളാൽ പുതിയ സ്റ്റേഡിയത്തിലേക്ക് ഉള്ള മാറ്റം വൈകിയതോടെയാണ് ചാമ്പ്യൻസ് ലീഗ് മത്സരം ടോട്ടൻഹാമിന്‌ വെംബ്ലിയിൽ  കളിക്കേണ്ടി വന്നത്. നേരത്തെ ഇതിന്റെ പേരിൽ ഒക്ടോബർ വരെയുള്ള പ്രീമിയർ ലീഗ് മത്സരങ്ങൾ വെംബ്ലിയിലേക്ക് മാറ്റിയതായി ടോട്ടൻഹാം അറിയിച്ചിരുന്നു.

സെപ്റ്റംബർ 17നോ ഒക്ടോബർ ഒന്നിനോ നടക്കേണ്ട മത്സരമാണ് ഇപ്പോൾ വെംബ്ലിയിലേക്ക് മാറ്റിയിരിക്കുന്നത്.  അതെ സമയം സെപ്റ്റംബർ 24ന് നടക്കേണ്ട കാരബാവോ കപ്പിലെ മത്സരം ടോട്ടൻഹാമിന്റെ സ്വന്തം ഗ്രൗണ്ടിൽ നടത്തേണ്ടി വരുകയാണെങ്കിൽ നിഷ്പക്ഷമായ വേദിയിൽ നടത്താൻ ഫുട്ബോൾ അസോസിയേഷനോട് അപേക്ഷിക്കുമെന്നും ടോട്ടൻഹാം വ്യക്തമാക്കി.