ഹോക്കിയിൽ ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ് ഇന്ത്യ

- Advertisement -

ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ഹോക്കിയിൽ ഇന്ത്യക്ക് വമ്പൻ ജയം.ആതിഥേയരായ ഇന്തോനേഷ്യയെ 17 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം കരുത്ത് തെളിയിച്ചത്. എതിരാളികൾക്ക് ശക്തമായ സന്ദേശം നൽകിയായിരുന്നു ഇന്ത്യയുടെ ആധികാരികമായ ജയം.

ഏഷ്യൻ ഗെയിംസിലെ ഏറ്റവും മികച്ച തുടക്കമാണ് ഇന്ത്യൻ ഹോക്കി ടീമിന് ലഭിച്ചത്. ഹരേന്ദ്ര സിംഗിന്റെ ഇന്ത്യൻ ടീം ഒരു ദയയും കാണിക്കാതെയാണ് ഇന്തോനേഷ്യയോട് മത്സരിച്ചത്. ഇന്ത്യൻ ടീമിൽ മൂന്നു താരങ്ങൾ ഹാട്രിക്ക് സ്വന്തമാക്കി. സിമ്രൻജീത് സിംഗ്, മൻദീപ് സിങ്, ദിൽപ്രീത് സിങ് എന്നിവർ ഹാട്രിക്ക് നേടി. ആകാശദീപ്, രുപീന്ദർ എന്നിവർ ഇരട്ട ഗോളുകളും എസ് വി സുനിൽ, വിവേക് സാഗർ, ഹർമൻപ്രീത്, അമിത് എന്നിവർ ഓരോ ഗോളും നേടി.

Advertisement