ഇറ്റലിയിലെ മികച്ച ഗോൾ വേട്ടക്കാരനാര് ? ക്രിസ്റ്റ്യാനോ -ഇമ്മൊബിൽ പോരാട്ടം കനക്കുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ ഒരു ഐതിഹാസിക പോരാട്ടം കൂടി നടക്കുന്നുണ്ട്. ആരാണ് സീരി എയിലെ മികച്ച ഗോൾ വേട്ടക്കാരൻ എന്നറിയാനുള്ള പോരാട്ടമാണ് ഇപ്പോൾ കനക്കുന്നത്. യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാസിയോയുടെ എല്ലാമെല്ലാമായ കൈറോ ഇമ്മോബിലുമാണ് 30 ഗോളുകളുമായി ടോപ്പ് സ്കോറർ റേസിലുള്ളത്. 1950-51 സീസണ് ശേഷം ആദ്യമായി രണ്ടു ടീമുകളിലെ സൂപ്പർ താരങ്ങൾ ഈ നേട്ടത്തിനായി പോരാടുകയാണ്. ഇറ്റലിയ കീരീടപ്പോരാട്ടം അവസാനിച്ചെങ്കിലും ആരാധകർക്ക് ആവേശമുയർത്തുകയാണ് ഇമ്മൊബിൽ – ക്രിസ്റ്റ്യാനോ പോരാട്ടം.

ഇന്നലെ നടന്ന ലാസിയോ – യുവന്റസ് മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇമ്മൊബിൽ ലാസിയോയുടെ ആശ്വാസ ഗോളടിച്ചു. ഇരു താരങ്ങളും ഇറ്റാലിയൻ ലീഗിൽ 12 പെനാൽറ്റികൾ വീതം നേടിയിട്ടുണ്ട്. ഇതിനു മുൻപ് 1950-51സീസണിൽ മാത്രമാാണ് രണ്ട് താരങ്ങൾ 30 ഗോളുകൾ നേടുന്നത്. അന്ന് ഇന്ററിന്റെ നൈയേഴ്സും മിലാന്റെ ഗണ്ണർ നോർദാലുമായിരുന്നു ഇറ്റലിയിൽ തരംഗമായത്. ഒരു സീരി എ സീസണിൽ 30 ഗോളുകൾ അടിക്കുന്ന അഞ്ചാമത്തെ ഇറ്റാലിയൻ താരം കൂടിയാണ് ഇമ്മൊബിൽ. ഇറ്റലിയിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ചത് ഗോൺസാലോ ഹിഗ്വെയിനാണ്. 2015-16 സീസണിൽ മൗറിസിയോ സാരിക്ക് കീഴിൽ നാപോളിക്ക് വേണ്ടി ഹിഗ്വെയിൻ അടിച്ച് കൂട്ടിയത് 36 ഗോളുകളാണ്.