വെർണറെ തിരികെ ടീമിലേക്ക് എത്തിക്കാൻ ലൈപ്സിഗ് | Story Highlights: Timo Werner’s return to RB Leipzig is getting closer

ചെൽസിയുടെ അറ്റാക്കിംഗ് താരം ടിമോ വെർണറിനെ സ്വന്തമാക്കാൻ യുവന്റസിനൊപ്പം ലൈപ്സിഗും ചേർന്നു‌. മുൻ ലൈപ്സിഗ് താരത്തെ സ്വന്തമാക്കാനുള്ള റേസിൽ ലൈപ്സിഗ് ആണ് ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

വെർണറിനെ ലോണിൽ സ്വന്തമാക്കാൻ ആണ് രണ്ട് ക്ലബുകളും ശ്രമിക്കുന്നത്. വെർണറിന് പകരം താരങ്ങളെ നൽകാനും ലൈപ്സിഗ് തയ്യാറാണ്. അവസാന രണ്ട് സീസണായി ചെൽസിക്ക് ഒപ്പം ഉള്ള വെർണർക്ക് ചെൽസിയിൽ ഒരിക്കലും തന്റെ ജർമ്മനിയിലെ ഫോം കണ്ടെത്താൻ ആയിരുന്നില്ല

26കാരനായ താരം 2020 സമ്മറിൽ ലൈപ്സിഗിൽ നിന്നാണ് സ്റ്റാംഫോ ബ്രിഡ്ജിലേക്ക് എത്തിയത്‌. ലൈപ്സിഗിൽ ഗോളടിച്ച് കൂട്ടിയിരുന്ന ബൂട്ടുകൾ ചെൽസിയിൽ എത്തിയപ്പോൾ നിശ്ചലമായി. ചെൽസിയിൽ അവസാന രണ്ട് സീസണിലുമായി എണ്ണമില്ലാത്ത അവസരങ്ങൾ ആണ് വെർണർ നഷ്ടമാക്കിയത്. ലൈപ്സിഗിലേക്ക് മടങ്ങാൻ താരവും ആഗ്രഹിക്കുന്നുണ്ട്.

Story Highlights: Timo Werner’s return to RB Leipzig is getting closer