ബ്രിസ്റ്റോളില്‍ സെപ്റ്റംബര്‍ 2017ല്‍ നിശാക്ലബ്ബ് പാര്‍ട്ടിയ്ക്കിടെ സ്വവര്‍ഗ്ഗ സ്നേഹികളായ ചെറുപ്പക്കാരെ ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ ബെന്‍ സ്റ്റോക്സിനു കൂടുതല്‍ തലവേദന സൃഷ്ടിക്കപ്പെടുമെന്ന് സൂചന. കോടതി നടപടികള്‍ തുടരുന്നതിനാല്‍ ലോര്‍ഡ്സ് ടെസ്റ്റിലും അടുത്ത് നടക്കാനിരിക്കുന്ന ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിന്നും സ്റ്റോക്സ് വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഇംഗ്ലണ്ട് താരത്തിന്റെ ഭാവി കോടതി വിധി വന്നതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നാണ് അറിയുന്നത്. കോടതിയില്‍ സ്റ്റോക്സിനു കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് അറിയുന്നത്. താരത്തിനെതിരെ ഒട്ടനവധി ആളുകള്‍ തെളിവുകള്‍ നിരത്തിയിട്ടുണ്ട്.
അതേ സമയം കോടതി വിധി കഴിഞ്ഞാലും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്സിനും അലക്സ് ഹെയില്‍സിനും എതിരെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. ഇത് സ്റ്റോക്സിന്റെ തിരിച്ചുവരവ് പിന്നെയും വൈകിപ്പിക്കും. അതേ സമയം കോടതി വിധി പ്രതികൂലമാണെങ്കില്‍ ഇംഗ്ലണ്ട് വലിയൊരു കാലയളവില്‍ സ്റ്റോക്സിനെ പുറത്തിരുത്തുക തന്നെ ചെയ്യുമെന്നാണറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial