ടാമി അബ്രഹാമും ചിൽവെലും ഇംഗ്ലണ്ട് ടീമിൽ

Newsroom

ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്ക് ഗാരെത്ത് സൗത്ത്ഗേറ്റ് ടാമി അബ്രഹാമിനെയും ബെൻ ചിൽവെലിനെയും ഉൾപ്പെടുത്തി. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് റീസ് ജെയിംസിനെ ഒഴിവാക്കി. താരം ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്‌. നേരത്തെ റീസ് ജെയിംസിനെ ടീമിൽ ഉൾപ്പെടുത്തിയതിനെ ചെൽസി പരിശീലകൻ ടുഷൽ വിമർശിച്ചിരുന്നു.

റോമയിൽ നടത്തുന്ന ഗംഭീര പ്രകടനമാണ് ടാമിക്ക് ഇംഗ്ലണ്ട് ടീമിൽ അവസരം നൽകിയത്. താരം റോമയിൽ ഇതുവരെ 10 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 3 അസിസ്റ്റും നേടിയിട്ടുണ്ട്.

ഹംഗറി, അൻഡോറ എന്നിവരെ ആണ് ഈ വരുന്ന ആഴ്ചകളിൽ ഇംഗ്ലണ്ട് നേരിടേണ്ടത്. അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇതുവരെ 18 ൽ നിന്ന് 16 പോയിന്റുകൾ നേടാൻ ഇംഗ്ലീഷ് ടീമിനായി.