യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ ഇന്ന് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. ഏറെ കാലമായി നിശ്ചിത ഓവർ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന രവിചന്ദ്ര അശ്വിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യൻ ടീമിന്റെ ഉപദേഷ്‌ടാവായി നിയമിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ സൂര്യൻ കുമാർ യാദവിന് ടീമിൽ സ്ഥാനം ലഭിച്ചപ്പോൾ ഓപ്പണർ ശിഖർ ധവാൻ, സ്പിന്നർ ചഹാൽ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചിട്ടില്ല. ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉള്ളത്. ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ രാഹുൽ രോഹിത് ശർമ്മയോടൊപ്പം ഓപ്പൺ ചെയ്യുമെന്ന് ഉറപ്പായി. ശ്രേയസ് അയ്യർ, ഷർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരെ സ്റ്റാൻഡ് ബൈ താരങ്ങളായി ബി.സി.സി.ഐ തിരഞ്ഞെടുത്തിട്ടുണ്ട്. റിഷഭ് പന്തിന് പുറമെ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ 24ന് പാകിസ്താനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
India squad for T20 World Cup 2021: Virat Kohli (Capt), Rohit Sharma (vc), KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami.