2022 വനിത ഏഷ്യ കപ്പ് വേദിയാകുവാന്‍ പോകുന്നത് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ സിൽഹെറ്റ് പട്ടണം ആവും ഏഷ്യ കപ്പിന് വേദിയാകുക. ഒക്ടോബര്‍ 1 മുതൽ 16 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റിൽ 7 ടീമുകളാകും കളിക്കുക.
2014 ടി20 ലോകകപ്പിന് ശേഷം സിൽഹെറ്റിൽ ഇതാദ്യമായാണ് ഒരു വനിത അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2018 ഒക്ടോബറിൽ പാക്കിസ്ഥാന്‍ വനിത ടീം സന്ദര്‍ശനം നടത്തിയ ശേഷം ഇതാദ്യമായാണ് വനിത അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ബംഗ്ലാദേശിലേക്ക് എത്തുന്നത്.
ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, തായ്‍ലാന്‍ഡ്, മലേഷ്യ, യുഎഇ, ബംഗ്ലാദേശ് എന്നിവരാണ് ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകള്‍. ബംഗ്ലാദേശ് ആണ് നിലവിലെ ചാമ്പ്യന്മാര്‍. 2018ൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അവര്‍ കിരീടം സ്വന്തമാക്കിയത്.
Story Highlights: Sylhet to host Women’s Asia Cup 2022.