ലോകകപ്പ് യോഗ്യതയിൽ പ്ലെ ഓഫ് സെമിഫൈനലിൽ ചെക് റിപ്പബ്ലിക്കിന് എതിരെ എക്സ്ട്രാ സമയത്ത് ജയം കണ്ടത്തി ഫൈനലിന് യോഗ്യത നേടി സ്വീഡൻ. സമാന ശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ പന്ത് കൈവശം വക്കുന്നതിൽ നേരിയ മുൻതൂക്കം സ്വീഡന് ഉണ്ടായിരുന്നു എങ്കിലും ഇരു ടീമുകളും ഏതാണ്ട് തുല്യമായ അവസരങ്ങൾ ആണ് മത്സരത്തിൽ സൃഷ്ടിച്ചത്. എന്നാൽ ഗോളുകൾ കണ്ടത്താൻ ഇരു പകുതികളിലും ഇരു ടീമിനും ആവാതിരുന്നതോടെ മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.
എക്സ്ട്രാ സമയത്തെ രണ്ടാം പകുതിയിൽ 110 മത്തെ മിനിറ്റിൽ ചെക് പ്രതിരോധത്തിന് ഇടയിലൂടെ അലക്സാണ്ടർ ഇസാക്കിന്റെ പാസിൽ നിന്നു പകരക്കാനായി ഇറങ്ങിയ റോബിൻ ക്വായിസൻ സ്വീഡന് വിജയാഗോൾ സമ്മാനിക്കുക ആയിരുന്നു. സ്വന്തം ആരാധകർക്ക് മാന്ത്രിക നിമിഷം ആണ് ഈ ഗോളിലൂടെ സ്വീഡിഷ് താരങ്ങൾ നൽകിയത്. അടുത്ത ആഴ്ച പോളണ്ടിനു എതിരെ പ്ലെ ഓഫ് ഫൈനൽ ജയിക്കാൻ ആയാൽ സ്വീഡന് ലോകകപ്പിന് യോഗ്യത നേടാൻ ആവും. റഷ്യയെ വിലക്കിയതോടെ പോളണ്ട് നേരിട്ട് പ്ലെ ഓഫ് ഫൈനലിന് യോഗ്യത നേടുക ആയിരുന്നു.