താന്‍ ഈ രീതിയിൽ ബാറ്റ് ചെയ്യുന്നത് ഇഷ്ടപ്പെടുന്നു – സൂര്യകുമാര്‍ യാദവ്

Skysuryakumaryadav

ഇന്ത്യന്‍ ബാറ്റിംഗിന്റെ പ്രധാന അണിയറശില്പി ആരെന്ന് ചോദിച്ചാൽ പല വമ്പന്‍ താരങ്ങള്‍ ഉള്ള ടീമിൽ ഇപ്പോള്‍ ഉയരുന്ന പേര് അത് സൂര്യകുമാര്‍ യാദവിന്റേതാണ്. ടീമിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന താരം ഇന്നലെ ന്യൂസിലാണ്ടിനെതിരെ 51 പന്തിൽ പുറത്താകാതെ 111 റൺസാണ് നേടിയത്.

താന്‍ ഈ ശൈലിയിൽ ബാറ്റ് വീശുവാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചത്. താന്‍ നെറ്റ്സിലെ പ്രാക്ടീസ് സെഷനിൽ ചെയ്യുന്ന കാര്യങ്ങളാണ് കളിക്കിടെയും ആവര്‍ത്തിക്കുവാന്‍ ശ്രമിക്കുന്നതെന്നും അത് ശരിയായി വരുന്നുവെന്നത് വലിയ സന്തോഷം നൽകുന്നുവെന്നും യാദവ് വ്യക്തമാക്കി.

ടി20 ക്രിക്കറ്റിൽ ശതകം പ്രത്യേകത നിറഞ്ഞതാണെങ്കിലും താന്‍ ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്തു എന്നതായിരുന്നു കൂടുതൽ പ്രധാനം എന്നായിരുന്നു സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടത്.