ഫുട്ബോൾ ലോകത്തിൽ ഭൂരിഭാഗവും സൂപ്പർ ലീഗിനെ എതിർക്കുമ്പോൾ ഒരിക്കൽ കൂടെ യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനി സൂപ്പർ ലീഗ് വരണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രാദേശിക ലീഗുകലിൽ അല്ല ഫുട്ബോളിന്റെ ഭാവി യൂറോപ്യൻ തലത്തിൽ ഉള്ള മത്സരങ്ങളിൽ ആണെന്ന് കിയെല്ലിനി പറയുന്നു. യുവന്റസിൽ കളിക്കുന്ന താരം എന്ന നിലയിൽ വലിയ ടീമുകളുമായി മത്സരിക്കുന്ന തലത്തിൽ ഉള്ള മത്സരങ്ങൾ ആണ് താൻ ആഗ്രഹിക്കുന്നത് ഒരുപക്ഷേ ആരാധകരും ഇതുപോലുള്ള യൂറോപ്യൻ ലെവൽ മത്സരങ്ങൾ കാണാൻ ആകും ആഗ്രഹിക്കുന്നത്. കിയെല്ലിനി പറഞ്ഞു.
കലണ്ടർ പരിഷ്കരിക്കാനും പുതിയ മത്സരങ്ങൾക്ക് സമയം കണ്ടെത്താനും ക്ലബ്ബുകളും കളിക്കാരും ഒത്തുകൂടണം, അമേരിക്കയിൽ എല്ലാ കായിക ഇനങ്ങളിലും സൂപ്പർ ലീഗുകൾ ഉണ്ട്. കിയെല്ലിനി പറഞ്ഞു.
ആഭ്യന്തര മത്സരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചാൽ സൂപ്പർ ലീഗിന് അവസരം കണ്ടെത്താം എന്ന് അദ്ദേഹം പറയുന്നു. സീരി എയെ 20 ടീമുകളിൽ നിന്ന് 18 ആയി കുറയ്ക്കുന്നതിനുള്ള നിലവിലെ FIGC സമീപനത്തോട് താൻ യോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശരിക്കും 16 ടീമുകളിലേക്ക് മടങ്ങണം എന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.