ഐ എസ് എൽ നടത്തിപ്പുകാരായ എഫ് ഡി എസ് എലിന്റെ സമ്മർദ്ദം കാരണം അഒലീഗ് ക്ലബുകൾക്ക് എതിരെയുള്ള എ ഐ എഫ് എഫിന്റെ നടപടികൾ ശക്തമാകുന്നു. നേരത്തെ തന്നെ സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐലീഗ് ക്ലബുകൾക്ക് എതിരെ കടുത്ത നടപടിയുമായി എ ഐ എഫ് എഫ് രംഗത്ത് വന്നിരുന്നു. സൂപ്പർ കപ്പിൽ പങ്കെടുക്കാത്തതിന് കഴിഞ്ഞ മാസം ഐ ലീഗ് അച്ചടക്ക കമ്മിറ്റികമ്മിറ്റി 10 ലക്ഷം രൂപ പിഴ ക്ലബുകൾക്ക് മേൽ ചുമത്തിയിരുന്നു. എന്നാൽ അത് പോര എന്നതിനാൽ ആ പിഴ 37 ലക്ഷമായി വർധിപ്പിക്കുകയാണെന്നാണ് വാർത്തകൾ വരുന്നത്.
കേരള ക്ലബായ ഗോകുലം കേരള എഫ് സി, ഐസാൾ എഫ് സി, മിനേർവ പഞ്ചാബ്, നേരോക, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളാണ് 37.5 ലക്ഷം രൂപ പിഴ ആയി അടക്കേണ്ടത്. ഈസ്റ്റ് ബംഗാൾ ക്ലബിന് 32.5 ലക്ഷം രൂപയും പിഴ അടക്കേണ്ടു വരും. ക്ലബിലെ ഒരു വിഭാഗം സൂപ്പർ കപ്പ് കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നതിനാലാണ് ഈസ്റ്റ് ബംഗാളിന് പിഴ കുറഞ്ഞത്. ടൂർണമെന്റിൽ പേരോ ടീമോ രജിസ്റ്റർ ചെയ്യാത്തതിനാൽ മോഹൻ ബഗാനെതിരെ നടപടി വേണ്ടെന്ന് നേരത്റ്റ്ഗെ തീരുമനാം ഉണ്ടായിരുന്നു. റിയൽ കാശ്മീർ, ചെന്നൈ സിറ്റി, ഇന്ത്യൻ ആരോസ് എന്നീ ഐലീഗ് ക്ലബുകൾ മാത്രമായിരുന്നു സൂപ്പർ കപ്പിൽ കളിച്ചത്. ഇവർക്കും നടപടി പേടിക്കേണ്ട.
നേരത്തെ ലഭിച്ച പിഴ തന്നെ അടക്കില്ല എന്ന തീരുമാനത്തിൽ ഉണ്ടായിരുന്ന ഐ ലീഗ് ക്ലബുകൾ ഈ പിഴ ഔദ്യോഗികമായാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. ഐ എസ് എല്ലിനെ ഒന്നാം ലീഗാക്കി ഉടൻ മാറ്റണമെന്ന റിലയൻസിന്റെ സമ്മർദ്ദങ്ങളുടെ ഫലമാണ് ഇതൊക്കെ. പുതുതായി ഐലീഗിൽ എത്തുമെന്ന് കരുതപ്പെട്ടിരുന്നു മുംബൈ ക്ലബായ യു മുംബയ്ക്കെതിരെയും എ ഐ എഫ് എഫ് നീങ്ങുന്നുണ്ട്. യു മുംബ തങ്ങളുടെ ടീമിനായി നടത്താൻ തീരുമാനിച്ചിരുന്ന ട്രയൽസ് മാറ്റിയിരിക്കുകയാണ്. എ ഐ എഫ് എഫിന്റെ നിർദേശ പ്രകാരമാണ് ഈ നീക്കം എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾ കൂടുതൽ വഷളാകുന്നതാണ് ഈ പുതിയ വാർത്തകൾ കാണിക്കുന്നത്.
Important Announcement for all our aspirants!
Stay Tuned for further details. pic.twitter.com/DU1Xztr6KD
— U Mumba FC (@UMumbaFC) June 16, 2019