സുബ്രതോ കപ്പ് ഫൈനൽ എന്ന ലക്ഷ്യത്തോടെ കേരളം നാളെ ഇറങ്ങും. അണ്ടർ -17 വിഭാഗത്തിന്റെ സെമിയിൽ അഫ്ഗാനിസ്ഥാനെയാണ് കേരളം നേരിടുക. കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ് സ്കൂളാണ് കളിക്കുന്നത്. ക്വാർട്ടറിൽ റിലയൻ യൂത്ത് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ചേലേമ്പ്ര സ്കൂൾ സെമിയിലേക്ക് കടന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇസ്‌തികാൽ സ്കൂൾ ആണ് ചേലേബ്രയുടെ എതിരാളികൾ. സെമിയിൽ കേരള ടീമായ പീവീസ് സ്കൂളിനെ ആയിരുന്നു അഫ്ഗാൻ തോൽപ്പിച്ചത്. അതുകൊണ്ട് തന്നെ കേരള ടീമിനെ തോൽപ്പിച്ചതിലെ പക വീട്ടൽ കൂടെ ചേലേമ്പ്രയുടെ ഉള്ളിൽ ഉണ്ടാകും.
ഗ്രൂപ്പ് ഘട്ടത്തിൽ സായ് കൊൽക്കത്തയെ എതിരില്ലാത്ത ഒരു ഗോളിനും,നാചി സ്കൂൾ സിക്കിമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും, അരുണാചൽ ഗവൺമെന്റ് സ്കൂളിനെ എതിരില്ലാത്ത നാലു ഗോളുകൾക്കും, നാലു ഗോളികൾക്ക് തന്നെ ഉത്തരാഖണ്ഡിനെയും ചേലേമ്പ്ര സ്കൂൾ തോൽപ്പിച്ചിരുന്നു.
2014ൽ എം എസ് പി ഫൈനലിൽ കളിച്ച ശേഷം കേരളത്തിൽ നിന്ന് ഒരു ടീം സുബ്രതോ കപ്പ് ഫൈനലിൽ കളിച്ചിട്ടില്ല. നാളെ നടക്കുന്ന മറ്റൊരു സെമിയിൽ ബി.കെ.എസ്.പി ബംഗ്ലാദേശ് ആർമി സ്കൂൾ ബെംഗളൂരുവിനെയും നേരിടും.