39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് സെമിയിൽ. ഇന്നലെ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ തൃശ്ശൂരിനെ ആണ് പാലക്കാട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പാലക്കാടിന്റെ വിജയം. പാലക്കാടിനായി അജയ് എസും, ഷിജാസ് ടിപിയുമാണ് ഗോളുകൾ നേടിയത്. സെമിയിൽ നാളെ പാലക്കാട് എറണാകുളത്തെ നേരിടും.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ കോഴിക്കോട് കൊല്ലത്തെയും, കാസർഗോഡ് കോട്ടയത്തെയും തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു കോഴിക്കോടിന്റെ കൊല്ലത്തിനെതിരായ ജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കാസർഗോഡ് കോട്ടയത്തെ തോൽപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
