ഹോം സീസണ്‍ വിജയകരമായി അവസാനിപ്പിക്കുവാനായതില്‍ സന്തോഷം

Sports Correspondent

രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം സീസണ്‍ വിജയത്തോടെ അവസാനിപ്പിക്കുവാനായതിലുള്ള സന്തോഷം പങ്കുവെച്ച് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ടീമിന്റെ തുടക്കം പാളിയെങ്കിലും പിന്നീട് വിജയങ്ങള്‍ കരസ്ഥമാക്കാനായതോടെ ടീം പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോള്‍ നിലനിനിര്‍ത്തുകയാണ്. ആദ്യ ആറ് മത്സരങ്ങളില്‍ ഒരു ജയം മാത്രം ടീം സ്വന്തമാക്കിയപ്പോള്‍ അടുത്ത ആറ് മത്സരങ്ങളില്‍ നാലെണ്ണം ജയിക്കുവാന്‍ ടീമിനായി.

ആദ്യ മത്സരങ്ങളില്‍ തുണയ്ക്കാതിരുന്ന ഭാഗ്യം കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ഉണ്ടെന്ന് സ്മിത്ത് പറഞ്ഞു. ഇന്നലെ സ്വാതന്ത്ര്യത്തോടെ ലിയാം ലിവിംഗ്സ്റ്റണ്‍ കളിച്ചപ്പോള്‍ മികച്ച തുടക്കമാണ് രഹാനെയ്ക്കൊപ്പം ടീമിനു ലഭിച്ചത്. സഞ്ജു മത്സരം അവസാനിപ്പിക്കുവാന്‍ വേണ്ട ആര്‍ജ്ജവം കാണിച്ചുവെന്നും സ്മിത്ത് പറഞ്ഞു. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ മത്സരത്തില്‍ കൂടി താന്‍ കളിയ്ക്കാനുണ്ടാകും. അതും വിജയിച്ച് മടങ്ങുകയെന്നതാണ് ലക്ഷ്യം. കൂടാതെ അവസാന മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെ രാജസ്ഥാന് വിജയം കുറിയ്ക്കാനാകുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായി സ്മിത്ത് പറഞ്ഞു.