മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരമായിരുന്ന റഹീം സ്റ്റെർലിങ് ചെൽസിയിലേക്കുള്ള നീക്കം പൂർത്തിയാക്കി. സ്റ്റെർലിംഗിന്റെ സൈനിംഗ് ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിലെ ചെൽസിയുടെ ആദ്യ സൈനിംഗ് ആണ് സ്റ്റെർലിംഗ്. 2027വരെയുള്ള കരാർ ആണ് സ്റ്റെർലിംഗ് ചെൽസിയിൽ ഒപ്പുവെച്ചത്.
അവസാനം ഒരു വർഷം കൂടെ കരാർ നീട്ടാനുള്ള വ്യവസ്തയും കരാറിൽ ഉണ്ടാകും. 45 മില്യൺ ട്രാൻസ്ഫർ ഫീ ആയും 10 മില്യൺ ആഡ് ഓൺ ആയും സിറ്റിക്ക് നൽകി കൊണ്ടാണ് ചെൽസി ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കുന്നത്.
He's here! 😁#SterlingIsChelsea
— Chelsea FC (@ChelseaFC) July 13, 2022
കഴിഞ്ഞ സീസണിൽ ആകെ 23 ലീഗ് മത്സരങ്ങൾ മാത്രമെ സ്റ്റെർലിംഗ് സിറ്റിയിൽ സ്റ്റാർട് ചെയ്തിരുന്നുള്ളൂ. അവസരം കുറവായത് കൊണ്ട് തന്നെ ക്ലബിൽ തുടരാൻ ആഗ്രഹമില്ല എന്ന് സ്റ്റെർലിങ് പറഞ്ഞിരുന്നു. അടുത്ത സീസണിൽ കരാർ അവസാനിക്കാൻ ഇരിക്കെ ആണ് സിറ്റി ഇത്ര വലിയ തുകയ്ക്ക് സ്റ്റെർലിങിനെ വിൽക്കുന്നത്. 27കാരനായ സ്റ്റെർലിങ് അവസാന 7 വർഷമായി സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു. മുമ്പ് ലിവർപൂളിനായും സ്റ്റെർലിംഗ് കളിച്ചിരുന്നു.