ലീഗിൽ അപരാജിത കുതിപ്പ് നടത്തുക ആയിരുന്ന ചെൽസിയെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്രസീൽ താരം ഗബ്രിയെൽ ജീസുസ് ആണ് ഗോൾ നേടിയത്. കാൻസെലോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ടുഷൽ ചെൽസി പരിശീലകനായ ശേഷം ആദ്യമായാണ് പെപ് ഗ്വാർഡിയോള അദ്ദേഹത്തെ പരാജയപ്പെടുത്തുന്നത്. ഈ വിജയത്തോടെ സിറ്റിക്ക് 6 മത്സരങ്ങളിൽ 13 പോയിന്റായി. ചെൽസിക്കും 13 പോയിന്റാണ് ഉള്ളത്.