ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടെ ശ്രീലങ്കൻ താരങ്ങൾക്ക് ഗുരുതര പരിക്ക്

Staff Reporter

Updated on:

ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടയിൽ ശ്രീലങ്കൻ താരങ്ങൾക്ക് പരിക്ക്. ശ്രീലങ്കൻ താരങ്ങളായ ബന്ദാരയും വണ്ടർസായും ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരസ്പരം കൂട്ടിയിടിച്ചത്.

വിരാട് കോഹ്‌ലിയുടെ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടയിലാണ് താരങ്ങൾ കൂട്ടിമുട്ടിയത്. തുടർന്ന് താരങ്ങളെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്. ബന്ദാരയുടെ കാൽമുട്ടിനാണ് പരിക്കേറ്റത്.

അമ്പയമാർ ശ്രീലങ്കൻ ടീമുമായി മത്സരം തുടരുന്നതിന് കുറിച്ച് ചർച്ചകൾ നടത്തിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്.