സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയും ഗില്ലും, ഇന്ത്യക്ക് കൂറ്റൻ സ്കോർ

Virat Kohli India Centurey Srilanka

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് ആണ് എടുത്തത്.

Shubhman Gill India Srilanka

ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും ശുഭ്മൻ ഗില്ലിന്റെയും പ്രകടനമാണ് സ്കോർ 390 റൺസിൽ എത്താൻ സഹായിച്ചത്. വിരാട് കോഹ്‌ലി പുറത്താവാതെ 166 റൺസ് എടുത്തപ്പോൾ ശുഭ്മൻ ഗിൽ 116 റൺസ് എടുത്ത് രജിതക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. കോഹ്‌ലിയുടെ 46മത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. കൂടാതെ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികളുമായി വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ 42 റൺസ് യൂദത്തും ശ്രേയസ് അയ്യർ 38 റൺസുമെടുത്ത് പുറത്തായി. തുടർന്ന് വന്ന കെ.എൽ രാഹുലിനും (7) സൂര്യകുമാർ യാദവിനും(4) കാര്യമായ സംഭവങ്ങൾ ചെയ്യാനായില്ല. അവസാന 10 ഓവറിൽ 116 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

മത്സരത്തിനിടെ ശ്രീലങ്കൻ താരങ്ങളായ ബന്ദാരയും വണ്ടർസായും ഫീൽഡ് ചെയ്യുന്നതിനിടെ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തു. ഇരുവരെയും സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്.