സാഫ് കപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം ഇല്ല. ഇന്ന് രണ്ടാം മത്സരത്തിൽ ദുർബലരായ ശ്രീലങ്കയെ നേരിട്ട ഇന്ത്യ ഒരു ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിന് എതിരെയും ഇന്ത്യ സമനില വഴങ്ങിയിരുന്നു. ബംഗ്ലാദേശിനെതിരെ നടത്തിയതിനെക്കാൾ മോശം പ്രകടനമാണ് ഇന്ന് ഇന്ത്യയിൽ നിന്ന് കണ്ടത്. നല്ല ഒരു അവസരൻ വരെ ഇന്ത്യക്ക് ഇന്ന് സൃഷ്ടിക്കാൻ ആയില്ല. സുനിൽ ചേത്രിക്ക് കിട്ടിയ ചില ഹാഫ് ചാൻസുകൾക്ക് അപ്പുറം ഇന്നത്തെ കളിയിൽ എടുത്ത് പറയാൻ ഉള്ള ഒന്നും സംഭവിച്ചില്ല.
ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയുടെ ആദ്യ പോയിന്റ് ആണിത്. ഇന്ത്യ ആകട്ടെ രണ്ട് സമനിലകളിൽ കുരുങ്ങിയതോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ ആകുമോ എന്ന ആശങ്കയിൽ ആയി. ഇനി അവസാന രണ്ടു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സാധ്യതയുള്ളൂ. ഇനി നേപ്പാളിനെയും മാൽഡീവ്സിനെയും ആണ് ഇന്ത്യക്ക് നേരിടാൻ ഉള്ളത്. ഇന്നത്തെ മത്സരം പരിശീലകൻ സ്റ്റിമാചിന് കീഴിലെ ഇന്ത്യയുടെ 19ആം മത്സരമായുരുന്നു. ഇതിൽ ഇന്ത്യ ആകെ മൂന്ന് മത്സരങ്ങളാണ് വിജയിച്ചത്.