ഇന്ത്യയ്ക്ക് തലയയുര്‍ത്താം, ശ്രീഹരി നടരാജന്റെ പ്രകടനത്തിൽ

Sports Correspondent

ഇന്ത്യയ്ക്കായി മെഡലൊന്നും നേടിയില്ലെങ്കിലും ശ്രീഹരി നടരാജന്റെ നീന്തൽ കുളത്തിലെ പ്രകടനം സ്പോര്‍ട്സ് ആരാധകര്‍‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. നീന്തൽ കുളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള പ്രകടനങ്ങളൊന്നും അധികം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവയ്ക്കാറില്ല ആ കാലത്താണ് താന്‍ പങ്കെടുത്ത രണ്ട് മത്സരയിനിങ്ങളിലെ ഫൈനലിലേക്ക് ശ്രീഹരി യോഗ്യത നേടുന്നത്.

50 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ അഞ്ചാം സ്ഥാനത്തും നൂറ് മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ ഏഴാം സ്ഥാനത്തുമാണ് താരം എത്തിയത്. 200 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ താരത്തിന് 9ാം സ്ഥാനത്ത് എത്താനെ ആയുള്ളുവെങ്കിലും താരം പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് നീന്തൽ കുളം വിട്ടത്.

ഈ 21 വയസ്സുകാരന്‍ താരത്തിന് ഇന്ത്യയ്ക്കായി വരും കാലങ്ങളിൽ നീന്തൽ കുളത്തിൽ നിന്ന് മെഡലുകള്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന വലിയ പ്രതീക്ഷകളാണ് ഇപ്പോള്‍ നിരീക്ഷകരും പങ്ക് വയ്ക്കുന്നത്.